സമ്മേളനത്തിൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് പള്ളി വികാരി റെവറൻ്റ് ഫാദർ ജോസ് നെല്ലിക്ക തെരുവിൽ സംസാരിച്ചു.
കൊച്ചി മുനമ്പത്ത് 610 ലധികം കുടുംബങ്ങളുടെ സ്വകാര്യസ്വത്തു വഖഫ് ബോർഡിൻ്റെ പേരിൽ കൈയ്യേറാനുള്ള നീക്കത്തെ അപലപിച്ചു. കേരളത്തിൽ മാത്രമല്ല കർണ്ണാടക, ആന്ധ്ര, ഗുജറാത്ത് എന്നിവടങ്ങളിൽ ഇത്തരത്തിൽ 1000 കണക്കിന് ഏക്കർ കൈയ്യേറാവുന്ന തരത്തിലും സുപ്രീം കോടതിക്കു പോലും ഇടപെടാൻ പാത്ത വിധത്തിലുള്ള നിയമനിർമ്മാണമാണ് നടത്തി വച്ചിരിക്കുന്നത്.
ഒരു ഭൂമി വഖഫ് ഭൂമിയാണെന്നുള്ള വാദം വഖഫ് ബോർഡ് ഉന്നയിച്ചാൽ പരാതിക്കാരൻ വഖഫ് ബോർഡിൻ്റെ മുമ്പിൽ തന്നെയാണ് വഖഫ് ഭൂമിയല്ലെന്ന് തെളിയിക്കാൻ ചെല്ലേണ്ടത്. വിഷമം അനുഭവിക്കുന്ന മുനമ്പം ജനതയുടെ വേദന നമ്മുടെ വേദനയാ യായി മാറണം നാളെ ഇത് നമ്മുടെ മറ്റു പലയിടങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യതയെ കുറിച്ചും എ.കെ. സി.സി യുടെ ആഭിമുഖ്യത്തിൽ പ്രിതിഷേധിക്കാനെത്തിയ ഇടവക സമൂഹത്തെ അച്ചൻ ഓർമ്മിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് കടുത്തുരുത്തി മേഖല പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ മുനമ്പം ഐക്യദാർഡ്യ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിന് നേതൃത്വം നൽകി. യൂണറ്റ് സെക്രട്ടറി ജോസഫ് വാരപടവിൽ , ട്രഷറർ മാത്തുക്കുട്ടി പുളിക്കൽ, രൂപത പ്രിതിനിധി പയസ് കുര്യാസ്, എ.കെ.സി.സി എക്സി ക്യുട്ടീവ് അംഗങ്ങളായ ജോർജ്ജ് കുട്ടി തുരുത്തിപ്പള്ളി, ജോയി കുഴിവേലിൽ, പിറ്റി. കുര്യൻ പറമ്പിൽ,ജെസി വാരപടവിൽ, ജോളി വാരപടവിൽ, മേരി ജോർജ് തുരുത്തിപ്പള്ളിൽ, കുട്ടിയമ്മ വാരപടവിൽ എന്നിവരും.
പാരീഷ് സെക്രട്ടറി ജയിംസ് സേവ്യർ കോട്ടായിൽ, കൈക്കാരൻമാരായ ജോയി മാത്യു തുരുത്തിപ്പള്ളി സജിമോൻ സിറിയക്ക് കോട്ടായിൽ, ജോസ് മോൻ മാഞ്ഞാലിൽ , പള്ളികമ്മറ്റി , പള്ളിയിലെ വിവിധ സംഘടനകളായ കുടംബ കൂട്ടായ്മ, പ്രാർത്ഥന ഗ്രൂപ്പ് ,SMYM , CML, വിൻസൻ്റി ഡി പോൾ, ലീജിയൻ ഓഫ് മേരി, പിതൃവേദി, മാതൃവേദി, മൂന്നാംസഭ, DCMS, വിശ്വാസപരിശീലകർ, തിരുബാല സഖ്യം, അൾത്താര ബാലൻമാർ, ഗായ ഗസംഘം എന്നിവരും ഇടവക സമൂഹം മുഴുവനും പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision