ഹാനോയിൽ പരിശുദ്ധ പിതാവിന്റെ റസിഡന്റ് പ്രതിനിധിക്കായുള്ള അന്തിമ തീരുമാനത്തിൽ പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും എത്തിച്ചേർന്നതായി വത്തിക്കാന്റെ മാധ്യമകാര്യാലയം അറിയിച്ചു
. വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവുമായി അന്നേ ദിവസം വത്തിക്കാനിൽ നടന്ന ഒരു സ്വകാര്യ സന്ദർശത്തിനു ശേഷമാണ് ഈ പ്രസ്താവന നടന്നത്.
ഉഭയകക്ഷി ബന്ധം തുടങ്ങുന്നതിനുള്ള ഉദ്ദേശത്തിൽ വത്തിക്കാനിൽ വച്ച് 2023 മാർച്ച് 31ന് വിയറ്റ്നാമിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംയുക്ത പ്രവർത്തന സംഘം നടത്തിയ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് വിയറ്റ്നാം പ്രസിഡന്റും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് പ്രസ്താവന വ്യക്തമാക്കി.
ഈ പ്രസ്താവന വഴി വിയറ്റ്നാം സോഷ്യൽ റിപ്പബ്ളിക്കും പരിശുദ്ധ സിംഹാസനവും പാപ്പായുടെ പ്രതിനിധിയുടെ വിയറ്റ്നാമിലെ വാസത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാര്യാലയത്തെക്കുറിച്ചുമുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision