തൃശ്ശൂർ പൂരത്തിന് ഒരു മാസം മാത്രം ശേഷിക്കെ വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിൽ ആശങ്ക. കേന്ദ്രസർക്കാരിൽ നിന്നാണ് അന്ത്യനുമതി ലഭിക്കേണ്ടത്. പെസോയുടെ പുതിയ മാർഗനിർദേശപ്രകാരം തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്താൻ ആകില്ല. എന്നാൽ ഇതിൽ ഇളവ് തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ട് പിയൂഷ് ഗോയലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയാണ്. മെയ് ആറിനാണ് ഇത്തവണ തൃശ്ശൂർ പൂരം. പൂരത്തിന്റെ ആദ്യ വെടിക്കെട്ടെന്ന് പറയുന്നത് ഈ മാസം 30 തിനാണ്. ഇനി മുന്നിൽ അധിക ദിവസങ്ങളില്ല. ഈ പശ്ചാത്തലത്തിൽ തീരുമാനങ്ങൾ വൈകിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.