എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറക്കും
ചരിത്ര പ്രസിദ്ധമായ പൂര വിളംബരത്തിന്റെ ദിവസമാണ് ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തും. രാവിലെ
പത്തരയോടെയാണ് പൂരവിളമ്പര ചടങ്ങ്. നാളെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം. വർഷങ്ങളോളം
തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വർഷം മുമ്പാണ് ഇതിൽ മാറ്റം വന്നത്.