അമേരിക്കയിലെ വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെട്ടതില്‍ വിവാദം. രണ്ട് മുന്‍ ജിഹാദിസ്റ്റുകളും ലഷ്‌കര്‍ ഈ
ത്വയിബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ഒരാളും ട്രംപിന്റെ ഉപദേശകസമിതിയില്‍
ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാള്‍ കശ്മീരില്‍ ചില ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.