26 പുതിയ വൈദികര്‍ കൂടി അഭിഷിക്തരായതോടെ ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയിലെ ആകെ വൈദികരുടെ എണ്ണം 1,000 പിന്നിട്ടു. ഇക്കഴിഞ്ഞ ദിവസം നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് മുഖ്യകാര്‍മ്മികനായിരിന്നു. പുതുതായി നിയമിതരായ വൈദികരോട് യഥാർത്ഥ സ്നേഹത്തോടെയും നിരന്തരമായ സന്തോഷത്തോടെയും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. മെത്രാന്റെ സഹകാരികളായി ദൈവജനത്തെ സേവിക്കാനാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അവരുടെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ബിഷപ്പുമായി ഒന്നിക്കുകയാണെന്നും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular