വികലാംഗർക്ക് നീതി നിഷേധിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നവർക്ക് മറ്റ് അജണ്ടകളുണ്ടെന്ന് മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക.
ആവശ്യമായ സൗകര്യങ്ങൾ പഞ്ചായത്തിന്റെ പൈകയിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ നൽകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഇത് വേണ്ടെന്നും ഇടമറ്റത്തെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്ന മുറി തന്നെ വേണമെന്നാണ് ഇവരുടെ വാശിയെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പൈകയിലെ മുറി നൽകാൻ പഞ്ചായത്ത് കമ്മിറ്റി ഇപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.













