പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു രാമപുരം സ്വദേശി അനീഷ് ബേബിക്ക് ( 27) പരുക്കേറ്റു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
പൊൻകുന്നം കൊപ്രാക്കളം പെട്രോൾ പമ്പിനു സമീപത്ത് വച്ച് ട്രാവലർ വാഹനം നിർത്തി റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെ കാർ വന്നിടിച്ചു തൃശൂർ സ്വദേശി സജിത്തിന്( 28) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.