ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമായ സീഷെൽസിലെ മാഹിയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് മൊയെന്‍.
വെറും 24 ഏക്കർ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തീര്‍ണ്ണം. തീരപ്രദേശത്തിനാകട്ടെ, 2 കിലോമീറ്ററിൽ താഴെ മാത്രമാണ് നീളം.
ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമായ സീഷെൽസിലെ മാഹിയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് മൊയെന്‍. വെറും 24 ഏക്കർ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തീര്‍ണ്ണം. തീരപ്രദേശത്തിനാകട്ടെ, 2 കിലോമീറ്ററിൽ താഴെ മാത്രമാണ് നീളം. എന്നാല്‍, പച്ചയുടെ ഒരു പറുദീസയാണ് ഇവിടം. മഹാഗണി, ഈന്തപ്പന, മാവ് എന്നിങ്ങനെ, 16,000 മരങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒട്ടനേകം ജീവജാലങ്ങളും. ഇവയെല്ലാം ഇവിടെ ഉണ്ടാകാന്‍ കാരണമായത് ഈ ദ്വീപിന്‍റെ ഉടമസ്ഥനായിരുന്ന ബ്രണ്ടൻ ഗ്രിംഷോയുടെ പരിശ്രമഫലമായാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 1970-കൾ മുതൽ ഒരു സസ്യ – ജന്തു സംരക്ഷണ കേന്ദ്രമായ ഈ ദ്വീപ് ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്.