തിരുവോസ്തി മോഷണം പോയി; പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത

Date:

ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നു തിരുവോസ്തി മോഷണം പോയതിനെ തുടര്‍ന്നു പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത. ഒക്‌ടോബർ 27 ഞായറാഴ്‌ച വൈർ നോർമാൻഡിയിലെ (കാൽവാഡോസ്) നോട്രെ-ഡാം കത്തോലിക്ക ദേവാലയത്തില്‍ നിന്നാണ് തിരുവോസ്തി കടത്തിക്കൊണ്ടുപോയത്. 1944-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നോർമാണ്ടി മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ ബാധിച്ച തീപിടുത്തത്തിന് ശേഷം സംരക്ഷിച്ച ഒരേയൊരു വസ്തുവായ കാസയും മോഷണം പോയിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ദിവ്യബലിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിഹാര പ്രാര്‍ത്ഥനയ്ക്കും ബലിയര്‍പ്പണത്തിനും ബയൂക്സിലെയും ലിസിയൂക്സിലെയും ബിഷപ്പ് ജാക്വസ് ഹാബർട്ട് നേതൃത്വം നൽകി. കുറ്റവാളികള്‍ ചെയ്തതിൻ്റെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ലായെന്നും ഈ ക്രൂരത നടത്തിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് ജാക്വസ് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...

വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ...

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം ഇന്നിറങ്ങും

ശക്തരായ റെയില്‍വേസിനെ ഏക ഗോളിന് കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി...

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു

ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്....