തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് ശേഷം ബിജെപി ഭരണത്തിലെത്തിയ തിരുവനന്തപുരം കോർപറേഷന്റെ കന്നി ബജറ്റ് ഡപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ചു. സാധാരണക്കാരെയും നഗരത്തിലെ പശ്ചാത്തല സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ:
1. പാർപ്പിടവും തൊഴിലും
- സ്വന്തം ഭവന പദ്ധതി: നഗരത്തിൽ വീടില്ലാത്തവർക്കായി നഗരസഭയുടെ പ്രത്യേക ഭവന പദ്ധതി. അർഹരായവർക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും നഗരസഭ നൽകും.
- പി.എം.എ.വൈ (PMAY): പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി.
- അനന്തപുരി തൊഴിൽ കേന്ദ്രം: 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടി രൂപയുടെ പദ്ധതി.
2. ക്ഷേമ പദ്ധതികൾ (അടൽ ബ്രാൻഡിംഗിൽ)
- അടൽ കാന്റീൻ: ‘വിശപ്പില്ലാത്ത നഗരം’ ലക്ഷ്യമിട്ട് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന കാന്റീനുകൾക്കായി 2 കോടി രൂപ.
- അടൽ സൂപ്പർമാർക്കറ്റ്: ഒരു കോടി രൂപ ചെലവിൽ നഗരസഭയുടെ സ്വന്തം സൂപ്പർമാർക്കറ്റ് ശൃംഖല.
3. ആരോഗ്യവും ശുചിത്വവും
- രോഗനിർണ്ണയ കേന്ദ്രങ്ങൾ: HLL-മായി സഹകരിച്ച് സിറ്റി സ്കാനിങ്, MRI, എക്സ്റേ സൗകര്യങ്ങളുള്ള സെന്ററിന് 1.5 കോടി രൂപ. നഗരത്തിൽ 50 കളക്ഷൻ സെന്ററുകൾ ആരംഭിക്കും.
- പൊതുശുചിമുറികൾ: 200 അത്യാധുനിക ശുചിമുറികൾക്കായി 20 കോടി രൂപ.
- എബിസി സെന്റർ: തെരുവുനായ നിയന്ത്രണത്തിന് 3 കോടിയും പുതിയ ഷെൽട്ടറിന് 3 കോടിയും.
4. ടൂറിസവും കായികവും
- സ്പിരിച്വൽ ടൂറിസം സർക്യൂട്ട്: പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിക്കാൻ 50 ലക്ഷം രൂപ.
- രാജ്യാന്തര സ്പോർട്സ് ഓഫീസ്: കോമൺവെൽത്ത് ഗെയിംസ് പോലുള്ള മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ നഗരത്തെ സജ്ജമാക്കും.
- ഭാഷാ പരിശീലനം: നോർക്കയുമായി ചേർന്ന് വിദേശ ഭാഷകളിൽ പരിശീലനം നൽകാൻ 15 ലക്ഷം.
5. മറ്റു പദ്ധികൾ
- സൺറൈസ് പദ്ധതി: വയോജന സൗഹൃദ നഗരത്തിനായി 5 കോടി രൂപ.
- നേമം മൾട്ടിപ്ലക്സ്: നേമത്ത് 2 കോടി രൂപ ചെലവിൽ സിനിമ കോംപ്ലക്സ്.
- സീവറേജ് വികസനം: ഓടകളുടെയും മറ്റും നവീകരണത്തിന് 10 കോടി രൂപ.












