തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 10 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും മുന്നേറുന്നു.
കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ. ഇക്കുറി ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു നേതാക്കളും പ്രവർത്തകരും. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആശ്വസിക്കാനുള്ള ഫലമല്ല നിലവിൽ പുറത്തുവരുന്നത്.
ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്നാണ് ആദ്യഫല സൂചന കാണിക്കുന്നത്.












