പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം
പാലാ: പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് തുടക്കം. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ വേർപാടിൻ്റെ 37-ാം വാർഷികദിനമായ ഇന്ന്, രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സെയ്‌ൻ്റ് തോമസ് കോളേജിൻ്റെ ബിഷപ് വയലിൽ ഹാളിൽ അസംബ്ലി ഉദ്ഘാടനം ചെയ്തു.
പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്നാനായ യാക്കോബായ സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസ് ആശംസകൾ അറിയിയിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ സ്വാഗതവും രൂപതയുടെ ചാൻസലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ സമ്മേളനത്തിന കൃതജ്ഞതയും അർപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരയിരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ, സിഞ്ചെല്ലിമാരായ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസഫ് കണിയോടിക്കൽ എന്നിവർ വിവിധ സംഘടനകളുടെ അവലോകനവും നടത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision