സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ രണ്ട് ഇലക്ഷന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം എംഎല്‍എമാരും യുഡിഎഫ് എംഎല്‍എമാരാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















