PSC റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി ലഭിക്കില്ലെന്നും അതിന് സ്വാഭാവിക നടപടിക്രമങ്ങളുണ്ടെന്നും മുൻ മന്ത്രി പി.കെ ശ്രീമതി. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം എന്നുള്ളത് കേരളം രൂപീകരിച്ചതിന് ശേഷം ഇതുവരെയും നടപ്പാകാത്ത കാര്യമാണ്.
റാങ്ക് പട്ടികയിൽ കുറെ പേർ ഉണ്ടാകും. അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ല. സർക്കാരിന്റെ നടപടിക്രമങ്ങൾ എന്താണെന്ന് സമരം ചെയ്യുന്നവർ മനസിലാക്കണമെന്നും വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല വേണ്ടതെന്നും പി കെ ശ്രീമതി പ്രതികരിച്ചു.