നിയന്ത്രണം തുടരും, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്
മണ്ണിടിച്ചിൽ ഉണ്ടായ താമരശേരി ചുരത്തിൽ നിലവിൽ അപകടഭീഷണി ഇല്ലെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്. ഇന്ന് കൂടുതൽ പരിശോധനകൾ നടത്താനാണ് തീരുമാനം. ഭാരം കൂടിയ വാഹനങ്ങൾ കടത്തി വിടണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് തീരുമാനം
എടുക്കും. സ്ഥലത്ത് നിയന്ത്രണം തുടരാനാണ് തീരുമാനം. മഴ ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.
റോഡിൽ വിള്ളലുണ്ടോ എന്ന് പരിശോധിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് ആശയവിനിമയം നടത്തിയില്ലെന്ന ടി സിദ്ദിഖ് എംഎൽഎയുടെ ആരോപണങ്ങളും കളക്ടർ തള്ളി.














