നേതൃത്വമാറ്റത്തിന് പിന്നാലെ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ
എവിടെയൊക്കെയാണോ ഊർജസ്വലമായ മാറ്റങ്ങൾ ആവശ്യമായത്, അവിടെയെല്ലാം മാറ്റം വരുത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം എന്ന് അദ്ദേഹം പറഞ്ഞു.