കുട്ടികളുടെ കൗമാരകാല പെരുമാറ്റത്തിലെ അപകട സാധ്യതകൾ, മാനസികാരോഗ്യസംരക്ഷണം, മോട്ടോർ വാഹന നിയമാവബോധനം എന്നീ വിഷയങ്ങളിൽ അവബോധന ക്ലാസുകൾ നൽകുന്ന കൂടെയുണ്ട് കരുത്തേകാൻ…. പദ്ധതി പാലാ സെൻ്റ്.തോമസ് HSS ൽ നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ ഇനം ബോധവത്ക്കരണ ക്ലാസുകളാണ് സംഘടിപ്പിക്കപ്പെട്ടത്.
കൗമാര പെരുമാറ്റത്തിലെ അപകട സാധ്യതകളും സംരക്ഷണ ഘടകങ്ങളും വിശദീകരിച്ചു കൊണ്ട് സൗഹൃദാ കോർഡിനേറ്റർ സെൽമ ജോർജ്ജ് ക്ലാസ് നയിച്ചു. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തെയും പരിപോഷണത്തെയും കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ സാഹചര്യത്തിൽ മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ച് നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ പ്രഭാഷണം നടത്തി. കൗമാരക്കാർ മുഖേനേ സംഭവിക്കുന്ന റോഡപകടങ്ങൾ ഒഴിവാക്കി പാതകളുടെ ഉത്തരവാദിത്വ ഉപയോഗം നടത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതായിരുന്നു ക്ലാസ്സ്.
കരുത്തേകാൻ കൂടെയുണ്ട് പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടികൾക്ക് സ്കൂൾ കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിങ് സെൽ, സൗഹൃദയ ക്ലബ്ബ്, എൻ. എസ്. എസ്, റേഞ്ചർ & റോവർ യൂണിറ്റുകൾ നേതൃത്വം നല്കി.