സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

Date:

തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് (ഏപ്രിൽ 8) താപസൂചിക 55 നു മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. താപനില, അന്തരീക്ഷ ഈർപ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.

കൊല്ലം മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിൽ പകൽ താപനില ഗണ്യമായി ഉയരുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പാലക്കാട്, കോഴിക്കോട് തൃശൂർ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയിൽ ഉയരാൻ സാധ്യത. ഈ മേഖലകളിൽ ഇത് 55 ലേക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്ന് കുസാറ്റിന്റെ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു.

പകൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതൽ കോഴിക്കോടു വരെയുള്ള ജില്ലകളിൽ ഇടനാട്ടിൽ പകൽ താപനില 35നും 38 ഡിഗ്രിസെൽഷ്യസിനും ഇടയിലായിരിക്കും.

താപ സൂചിക പ്രകാരം 52 മുതൽ 54 വരെയായിരിക്കും ഈ പ്രദേശങ്ങളിൽ അനുഭവവേദ്യമാകുന്ന ചൂട്. അതേസമയം വേനൽമഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വരുന്ന മൂന്ന് ദിവസം കൂടി വേനൽമഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം’ ; രാഹുൽ മാങ്കൂട്ടത്തിൽ

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന്...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ...

ചേലക്കരയിൽ എൽഡിഎഫ് സേഫാണ്

7598 വോട്ടുകൾക്ക് മുന്നിലാണ് എൽഡിഎഫ്  സ്ഥാനാർത്ഥിയായ യു ആർ പ്രദീപിന് . ...

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...