സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ കാര്യമല്ല. തങ്ങളുടെ നിയമപരിജ്ഞാനത്തിന്റെയും സമൂഹത്തിൽനിന്ന് ലഭിക്കുന്ന ആദരവിൻ്റെയും മുഖംമൂടി ധരിച്ചുകൊണ്ട്, സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരോട്, പ്രത്യേകിച്ച് വിധവകളെപോലെയുള്ളവരോട് തിന്മ പ്രവർത്തിക്കുകയാണ് അവർ (cf. വാക്യം 40).
തങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്ന കർത്തവ്യങ്ങൾ സേവ നോത്സുകതയോടെ നിർവഹിക്കുന്നതിനുപകരം, ആ അധികാരം ഉപയോഗിച്ച് അനുമാനങ്ങളും ദുർവ്യാഖ്യാനങ്ങളും ചമക്കുകയാണ് അവർ. അവരുടെ പ്രാർത്ഥനയിൽ പോലും ദൈവവുമായിട്ടുള്ള സംഭാഷണത്തിന് പകരം വ്യാജമായ പ്രകടനങ്ങളാണ് അടങ്ങിയിരിക്കുന്നത്. അവരുടെ ഭക്തി കേവലം ജനപ്രീതിക്കുവേണ്ടി മാത്രമുള്ള താണ് (cf. ibid.). ചുങ്കക്കാരൻ്റെയും ഫരിസേയന്റെയും ഉപമയിൽ യേശു പറഞ്ഞ കാര്യങ്ങൾ നമുക്ക് ഇത്തരുണത്തിൽ ഓർക്കാം (cf. ലൂക്കാ 18:9-14).
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision