എം സി ബി എസ് എമ്മാവൂസ് പ്രൊവിൻസിന്റെ ദൈവവിളി ക്യാമ്പ്, തേജസ് 2023, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു. 2023 ഏപ്രിൽ 21 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 ന് ആരംഭിച്ച് 23 ഞായറാഴ്ച പ്രഭാതഭക്ഷണത്തോടു കൂടി അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ എഴുതിയവരും ഉപരി യോഗ്യതയുള്ളവരുമായ കത്തോലിക്കാ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ദൈവവിളി തെരഞ്ഞെടുത്ത് സെമിനാരിയിൽ പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ക്യാമ്പ്. പൗരോഹിത്യ ജീവിതത്തിലേയ്ക്ക് ആഭിമുഖ്യമുള്ള കുട്ടികളെയാണ് ക്യാമ്പിൽ പ്രതീക്ഷിക്കുന്നത്.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
