തീക്കോയി: വേനൽചൂടിൽ ആശ്വാസമായി സംസ്ഥാന സഹകരണ വകുപ്പിന്റെ ആഹ്വാന പ്രകാരം തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ തണ്ണീർപന്തൽ പ്രവർത്തനം ആരംഭിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇൻ ചാർജ് പയസ് കവളംമാക്കൽ അധ്യക്ഷത വഹിച്ചു.

മുൻ പ്രസിഡന്റുമാരായ എം. ഐ. ബേബി മുത്തനാട്ട്,പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ, ഭരണ സമിതി അംഗങ്ങളായ റ്റി ഡി ജോർജ് തയ്യിൽ,ജെസ്സി തോമസ് തട്ടാംപറമ്പിൽ ജോസ് തോമസ് മുത്തനാട്ട്,അമ്മിണി തോമസ് പുല്ലാട്ട്,പി.എം സെബാസ്റ്റ്യൻ പുല്ലാട്ട്, റെജി റ്റി എസ് തുണ്ടിയിൽ, സിറിൽ റോയ് താഴത്തുപറമ്പിൽ, രതീഷ് പി എസ് പുളിയെത്തും പുറത്ത്, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത്,ജോളി സെബാസ്റ്റ്യൻ അഴകത്തൽ, സെക്രട്ടറി ജോയിസി ജേക്കബ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
