കൃത്രിമബുദ്ധിയുടെ ഉപയോഗം ഏറിവരുന്ന ഇക്കാലത്ത്, തിരഞ്ഞെടുപ്പുകൾവിവേകത്തോടെയായിരിക്കണമെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഹിരോഷിമയിൽ ജൂലൈ 9-10 തീയതികളിലായി നടന്ന “സമാധാനത്തിനായി കൃത്രിമബുദ്ധിയുടെ ധാർമ്മികത” എന്ന പേരിൽ നടന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ കണക്കുകളെ മാത്രം അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുന്ന യന്ത്രങ്ങളുടെ ഉപയോഗത്തിലുള്ള അപകടങ്ങളെക്കുറിച്ചും പാപ്പാ വീണ്ടും ഓർമ്മിപ്പിച്ചു. കഴിഞ്ഞ ജൂൺ പതിനാലിന് തെക്കൻ ഇറ്റലിയിൽവച്ചു നടന്ന ജി7 ഉച്ചകോടിയിൽ സംബന്ധിച്ച വേളയിലും കൃത്രിമബുദ്ധിയുടെ ഉപയോഗത്തിൽ അവലംബിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു. യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനുഷ്യാന്തസ്സ് പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നാം നടത്തുന്നുണ്ടെന്ന് ലോകത്തിനുമുൻപിൽ നാം കാണിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. ഹിരോഷിമയിലാണ് “കൃത്രിമബുദ്ധിയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും വിചിന്തനം ചെയ്യാനായി ഈ സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടത് എന്നതിന് പ്രതീകാത്മകമായ പ്രാധാന്യമേറെയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision