മേശയുടെ മൂലയിൽ ഇടിച്ച് തലയിൽ മുറിവേറ്റു. മകന് അടിയന്തര ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിൽ എത്തിയച്ചപ്പോൾ ഡോക്ടർ ചെയ്തത് കണ്ട് ഭയന്ന് രക്ഷിതാക്കൾ. കുട്ടിയുടെ തലയിലെ മുറിവിൽ ഫെവിക്വിക് ഉപയോഗിച്ചാണ് ഡോക്ടർ ചികിത്സ നടത്തിയത്.
ചോരയൊഴുകുന്ന മുറിവ് തുന്നിക്കെട്ടുന്നതിന് പകരമാണ് ഫെവിക്വിക് ചികിത്സ. ഉത്തർ പ്രദേശിലെ മീററ്റിൽ ആണ് സംഭവം. സർദാർ ജസ്പീന്ദർ സിംഗ് എന്നയാളുടെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്.
ജാഗ്രിതി വിഹാർ എന്ന മേഖലയിലെ താമസക്കാരനാണ് പരാതിക്കാരൻ. വീട്ടിൽ കളിക്കുന്നതിനിടെ പരിക്കേറ്റ മകനെ ഭാഗ്യ ശ്രീ എന്ന ആശുപത്രിയിലാണ് രക്ഷിതാക്കൾ എത്തിച്ചത്.














