കേരളം ഒന്നാകെ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് പറയുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നല്ലെങ്കിൽ നാളെ രാജിവെക്കേണ്ടി വരും. ഉയർന്ന് വന്നത്
ആരോപണം അല്ല. തെളിവുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു. ഷാഫി – രാഹുൽ – സതീശൻ ത്രിമൂർത്തികളാണ് പിന്നിൽ. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം. എല്ലാ കാര്യങ്ങളും സതീശനും
ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ശരിയായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.













