spot_img

പാലാ ളാലം പഴയ പള്ളിയും ളാലം പുത്തൻപള്ളിയും സംയുക്തമായി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും

Date:

പാലാ ∙ ളാലം സെന്റ് മേരീസ് പഴയപള്ളിയും ളാലം സെൻ്റ് ജോർജ് പുത്തൻ പള്ളിയും സംയുക്തമായി നേതൃത്വം നല്‍കുന്ന നഗരം ചുറ്റിയുള്ള 69-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും ദുഃഖവെള്ളിയാഴ്ച 4.15 നു നടത്തും. വികാരിമായ റവ.ഫാ ജോസഫ് തടത്തിലും റവ.ഫാ.ജോർജ് മൂലേച്ചാലിലും മുഖ്യ കാർമ്മികത്വം വഹിക്കും പാലാ രൂപതാ ഇവാഞ്ജലൈസേഷൻ ഡയറക്ടർ റവ.ഫാ.ജോസഫ് അരിമറ്റം സന്ദേശം നൽകും . ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു.വികാരി .റവ.ഫാ ജോസഫ് തടത്തിലിൻ്റെ നേതൃത്വത്തിൽ ദുഃഖവെള്ളി ആചരണത്തിൻ്റെ ഭാഗമായുള്ള പീഡാനുഭവ വായനക്ക് ശേഷമാണ് കുരിശിൻ്റെ വഴി ആരംഭിക്കുക

പട്ടണം പൂർണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഈ കുരിശിൻ്റെ വഴിയുടെ പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നത്. ളാലം പഴയ പള്ളിയിലും ളാലം പുത്തൻപള്ളിയിലും പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളി ഗ്രോട്ടോയിൽ എത്തി ഒന്നാം സ്ഥലം പ്രാർത്ഥന നടത്തി കാർമ്മൽ സ്കൂൾ വഴി മുന്നോട്ട് നീങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്‌ഷൻ, കിഴതടിയൂർ ജംക്‌ഷൻ വഴികളിലൂടെ ബൈപാസ് റോഡ് വഴി തിരികെ ളാലം പഴയ പള്ളിയിലെത്തി സമാപന പ്രാർത്ഥനയ്ക്ക് ശേഷം നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കും

മുണ്ടനോലിക്കൽ ഔതച്ചൻ, പുളിക്കൽ ഔതച്ചൻ, സഹോദരൻ കുഞ്ഞാഗസ്തി, ആവിമൂട്ടിൽ അപ്പി, മകൻ തൊമ്മൻ എന്നിവരുടെ നേതൃത്വത്തിൽ പഴയ പള്ളിയുടെ പരിസരത്ത് നടത്തിയിരുന്ന പ്രസിദ്ധമായ ‘പങ്കപ്പാട് ദൃശാവിഷ്കരണമായിരുന്നു ഈ കുരിശിന്റെ വഴിയുടെ ആദിരൂപം. തടിയും ചിരട്ടയും ഉപയോഗിച്ച് നിർമിക്കപ്പെട്ടതും ചരടുകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നതുമായ രൂപങ്ങള്‍ ഉപയോഗിച്ച് കുരിശിന്റെ വഴിയുടെ ഓരോ രംഗവും പുനരാവിഷ്കരിച്ചിരുന്ന അപൂർവമായ കലാരൂപമായിരുന്നു പങ്കപ്പാട് ദൃശ്യാവിഷ്കാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജാതിമതഭേദമെന്യേ അനേകായിരങ്ങൾ എത്തുകയും ജനബാഹുല്യം നിയന്ത്രണാതീതമാകുകയും ചെയ്തപ്പോൾ 1958ൽ ളാലം പഴയപള്ളി വികാരിയായിരുന്ന ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കലാണ് പങ്കപ്പാട് ദൃശ്യാവിഷ്കരണം നിറുത്തി നഗരി കാണിക്കൽ കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളിലും നടത്തിയിരുന്ന വികാരസാന്ദ്രമായ പ്രസംഗങ്ങൾ കേട്ട് കണ്ണീരണിഞ്ഞാണ് അക്കാലത്ത് ആളുകൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചിരുന്നത്.

ഇപ്പോൾ കുരിശിന്റെ വഴിയുടെ പ്രധാന 5 സ്ഥലങ്ങളിലാണ് സന്ദേശങ്ങൾ നൽകുക ദുഃഖവെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയിൽ പുഷ്പാലംകൃതമായ വാഹനത്തിൽ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും. കുരിശിന്റെ വഴിയുടെ സമാപനത്തിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യും. വികാരിമാരായ ഫാ.ജോസഫ് തടത്തിൽ, ഫാ’ ജോർജ് മൂലേച്ചാലിൽ പാസ്റ്ററൽ അസി. ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.ജോബി കുന്നക്കാട്ട്, .ഫാ പോൾ കുന്നുംപുറത്ത്, റവ.ഫാ.കുര്യാക്കോസ് കൂട്ടുംങ്കൽ കൈക്കാരന്മാരായ ടെൻസൺ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവ ളളിൽ, ബേബിച്ചൻ ചക്കാലക്കൽ, സാബു തേനംമാക്കൽ, അഗസ്റ്റിൻ ഉഴുത്തു വാൽ പുത്തൻ പുരയ്ക്കൽ, റോയി ഉപ്പൂട്ടിൽ, ജോളി തോട്ടുങ്കൽ, നോബിൾ പാനായിൽ കൺവീനർമാരായ രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നല്‍കും.
പത്രസമ്മേളനത്തിൽ വികാരിമായ.ഫാ ജോസഫ് തടത്തിൽ, ഫാ.ജോർജ് മൂലേച്ചാലിൽ കൈക്കാരൻമാരായഅഗസ്റ്റിൻ ഉഴുത്തു വാൽ പുത്തൻപുരയ്ക്കൽടെൻസൻ വലിയ കാപ്പിൽ, ബേബിച്ചൻ ചക്കാലക്കൽ, പുത് കൺവീനർമാരായ രാജേഷ് പാറയിൽ ,ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related