ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. എന്നാൽ കേരളത്തിന്റെ വാദത്തെ കേന്ദ്ര സർക്കാർ എതിർത്തു.
തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമാകില്ലെന്ന് അറ്റോണി ജനറൽ ആർ വെങ്കിട്ട രമണി വാദിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി.