രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ നിന്നും എം ജി യൂണിവേഴ്സിറ്റി ബിരുദം കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ നിധീഷ് . ഈ വർഷം ബി.ബി.എ ഡിഗ്രി നേടി പുറത്തിറങ്ങുന്ന
മധ്യപ്രദേശ് സ്വദേശി നിധീഷ് ഉയ്കെയെ കോളേജ് അധികൃതർ അഭിനന്ദിച്ചു. കൂത്താട്ടുകുളത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ ചോട്ടിലാൽ, കാപ്സ്യ ദമ്പതികളുടെ മകനാണ് നിധീഷ് .
മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് പഞ്ചായത്ത് മെമ്പർ മനോജ് സി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.