പുളിങ്കുന്ന്: സമൂഹത്തിൽ ക്യാൻസർ നിരക്കിന്റെ വർദ്ധനവ് ഏറെ ഗൗരവമേറിയ വസ്തുതയാണെന്നും കൃത്യമായ രോഗനിർണയം ക്യാൻസറിനെ ചെറുത്തു നിർത്താൻ അനിവാര്യമാണെന്നും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപള്ളിയുടെയും പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി വലിയപള്ളി പാരിഷ് ഹാളിൽ വച്ച് നടത്തിയ ക്യാൻസർ സുരക്ഷാ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് പറഞ്ഞു.
ഓരോ സ്ത്രീയും വിലമതിക്കാനാവാത്ത വ്യക്തിത്വമാണെന്നും നമ്മുടെ ആരോഗ്യത്തെ പറ്റി നാം തന്നെ ബോധവ തികൾളാകണമെന്നും ക്യാൻസറിനെ പൊരുതി തോൽപ്പിച്ച നിഷ ജോസ് കെ മാണി സ്വന്തം ജീവിത അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. എല്ലാവർഷവും കൃത്യമായി ചെയതു പോന്നിരുന്ന മാമോഗ്രാം ടെസ്റ്റാണ് തന്നിലെ ക്യാൻസർ രോഗം കണ്ടുപിടിക്കാൻ സാധിച്ചത്.
ഫൊറോനാ വികാരി റവ. ഡോ.ടോം പുത്തൻകളം അധ്യക്ഷത വഹിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ അസോസിയേറ്റ് ഡയറക്ടർ ഫാ.ജോഷി മുപ്പതിൽചിറ, ജോഷി കൊല്ലാറ, എന്നിവർ ആശംസകൾ നടത്തി.ബാബു വടക്കേകളം സ്വാഗതവും, സണ്ണി അഞ്ചിൽ നന്ദിയും പറഞ്ഞു.