സംസ്ഥാന ജൈവ കർഷക അവാർഡ് ജോസ്ഗിരിയിലെ തെരുവൻകുന്നേൽ കുര്യാച്ചന്

spot_img

Date:

രണ്ടേക്കർ സ്ഥലം പാട്ടത്തിനും എടുത്ത് കൃഷി ചെയ്യുന്നു. 2006 മുതൽ ഇദ്ദേഹത്തിന് ജൈവ സർട്ടിഫിക്കേഷനുണ്ട്. പച്ചക്കറികൾ, സോർഗം ഉൾപ്പെടെയുള്ള ചെറു ധാന്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, ഇഞ്ചി മഞ്ഞൾ, കൂവ, എല്ലാവിധ പഴവർഗ്ഗങ്ങളും കുരുമുളക്, ഏലം, കാപ്പി തുടങ്ങി ഇദ്ദേഹത്തിൻ്റെ കൃഷിയിടത്തിലില്ലാത്ത കൃഷികൾ കുറവാണ്. നാടൻ പശു, കോഴി മീൻ, അസോള എന്നിവയുമുണ്ട്.

ഒരു ലക്ഷം രൂപയും സ്വർണ്ണമെഡലും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്

 .
രണ്ടേക്കർ സ്ഥലം പാട്ടത്തിനും എടുത്ത് കൃഷി ചെയ്യുന്നു. കാർഷിക മേഖലയിലും കൃഷി സംരക്ഷണത്തിനുമാവശ്യമായ നിരവധി കണ്ടു പിടുത്തങ്ങളും കുര്യാച്ചൻ്റേതായുണ്ട്. കൃഷിയിടത്തിൽ നാശം വിതയ്ക്കുന്ന കുരങ്ങുകളെ പ്രതിരോധിക്കുന്നതിനായി കുര്യാച്ചൻ കണ്ടുപിടിച്ച ജൈവ മരുന്ന് ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതിനാൽ ധാരളം കർഷകർ ഇത് ഉപയോഗിക്കുന്നുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന ആനകളെ തടയുന്നതിനായി നിർമ്മിച്ച ജൈവ മരുന്നും അവസാന ഘട്ട പരീക്ഷണത്തിലാണ്. പച്ചക്കറികളിലെ കീടങ്ങൾക്കെതിരേയും ജൈവ പ്രതിരോധ മരുന്നുകളും ജൈവ വളങ്ങളും കുര്യാച്ചൻ നിർമ്മിച്ചിട്ടുണ്ട്. സൂഷ്‌മാണു വളങ്ങൾ, ബയോ ലാർവകൾ ഉപയോഗിച്ചുള്ള കംമ്പോസ്റ്റുകൾ ഇവയെല്ലാം അവാർഡ് കരസ്ഥമാക്കുവാൻ സഹായകമായി. 59 കാരനായ കുര്യാച്ചന് ഇതിനകം ധാരാളം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സരോജിനി ദാമോദർ ഫൗണ്ടേഷൻ അവാർഡ്, ആത്‌മ ഡെമോൻസ്ട്രേഷൻ പ്ലോട്ടിനുള്ള പുരസ്ക്കാരം, അഗ്രോ ജൈവ കർഷക അവാർഡ്, വൈഗ ഹാക്കത്തോൺ അംഗീകാരം എന്നിവ ഇവയിൽ ചിലതാണ്. ഷൈനിയാണ് ഭാര്യ. സിബിൻ, സിമിലിയ എന്നിവർ മക്കളാണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related