മോഷണക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഉത്തരവില്‍ എസ്‌ഐ എഴുതി ചേര്‍ത്തത് മജിസ്‌ട്രേറ്റിന്റെ പേര്. പ്രതിസ്ഥാനത്ത് തന്റെ പേര് കണ്ട മജിസ്‌ട്രേറ്റ് തന്നെ ഒടുവില്‍ എസ്‌ഐയെ തിരുത്തി.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മോഷണക്കേസില്‍ പ്രതിയായ രാജ്കുമാറിനോട് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നഗ്മ ഖാന്‍ നിര്‍ദേശിച്ചിരുന്നു.