പ്രശസ്ത കവിയും അധ്യാപകനും നിരൂപകനുമായിരുന്ന ഡോ.കെ അയ്യപ്പപ്പണിക്കര്‍ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മലയാള കവിതയെ ഉത്തരാധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ കവി കൂടിയാണ് അയ്യപ്പണിക്കര്‍. വിമര്‍ശനവും ആക്ഷേപഹാസ്യവും ആ കവിതകളുടെ
മുഖമുദ്രയാണ്. കലുഷിതമായ കാലത്തിന്റെ സംഘര്‍ഷങ്ങള്‍ കവിതയ്ക്ക് വിഷയമാക്കിയ കവിയാണ് അയ്യപ്പപണിക്കര്‍. ആളുതിക്കിത്തിരക്കിയേറുന്ന താണു ചന്തയതാണെന്‍ പ്രപഞ്ചം എന്ന വരികളിലൂടെ
കാല്‍പനികതയുടെ കാവ്യപ്രപഞ്ചത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചുവടുമാറ്റം. ആക്ഷേപഹാസ്യത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവിതകളാണ് അയ്യപ്പപ്പണിക്കര്‍ എഴുതിയതിലേറെയും.












