അപസ്മാര രോഗം ബാധിച്ച മകനെ നിവൃത്തിയില്ലാതെ ഇരുമ്പ് വാതില്‍ മുറിയില്‍ പൂട്ടിയിടേണ്ടിവരുന്ന ഗതികേടില്‍ ഒരമ്മ. കണ്ണൂര്‍ മാച്ചേനിയിലെ 26കാരന് സൗരവിന്റെയും അമ്മ രമയുടെയും ജീവിതം
കഴിഞ്ഞ ആറ് വര്‍ഷമായി നാല് ചുമരുകള്‍ക്കുള്ളിലാണ്. അപസ്മാര രോഗം ബാധിച്ച മകനെ ചികിത്സിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ അമ്മയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്.













