യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്” ഓഗസ്റ്റിൽ നിർമ്മാണം ആരംഭിക്കുമെന്ന് റോമിലെ സിനിസിറ്റ സ്റ്റുഡിയോയുടെ സിഇഒ മാനുവേല കാസിയാമനി.
മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത് ഐക്കൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന അടുത്ത ചിത്രമായ ‘ദി റിസറക്ഷൻ ഓഫ് ക്രൈസ്റ്റ്’ ഈ വരുന്ന ഓഗസ്റ്റിൽ ഇറ്റലിയിലെ സിനിസിറ്റയിൽ ചിത്രീകരിക്കുമെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും ഇതിന് വലിയ ഒരുക്കങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.