ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മനോജിന്റെ ചികിത്സയ്ക്കായുള്ളആദ്യ ധനസഹായ വിതരണം എൻറെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്
പ്രസിഡൻറ് സജി മുണ്ടക്കൽ.നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു.ചികിത്സാ സഹായം നിധി ചെയർമാനും വാർഡ് കൗൺസിലറുമായ പ്രിയ സജീവ് എന്നിവർക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു
ഏറ്റുമാനൂര്‍ :കരള്‍ രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ എറണാകുളം രാജഗിരി ആശുപത്രിയിലെ ചികിത്സയിൽ കഴിയുന്ന പുന്നത്തുറ വെസ്റ്റ് ആലയ്ക്കല്‍ എ ഡി മനോജി(53) ൻ്റെ ജീവൻ രക്ഷിക്കാനായി നാട് ഒരുമിക്കുന്നു.
കരള്‍ മാറ്റിവയ്ക്കാതെ ജീവന് നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അടിയന്തിര ശസ്ത്രക്രീയയ്ക്കും തുടര്‍ന്നുള്ള ചികിത്സയ്ക്കുമായി ഏകദേശം 40- ലക്ഷം രൂപയോളം ചെലവ് വരുമെന്ന് ചികിത്സാസഹായ നിധി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭാര്യയും ഡിഗ്രിക്കും നഴ്സിംഗിനും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മനോജിന്റെ കുടുംബത്തിന് ഇത് താങ്ങാനാവാത്ത തുകയാണ്.
അതുകൊണ്ട് മനോജിന്റെ ചികിത്സാസഹായത്തിനായി നാടൊരുമിക്കുകയാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 8, 9, 10, 11, 12, 14 വാര്‍ഡുകളില്‍ 2025 ആഗസ്റ്റ് 31 ഞായറാഴ്ച ഒറ്റദിവസമായി ഫണ്ട് ശേഖരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ മറ്റ് പ്രമുഖവ്യക്തികളെയും സഹായത്തിനായി സമീപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ ടൗണിലെ വ്യപാരി സുഹൃത്തുക്കളില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ പ്രിയ സജീവ് ചെയര്‍മാനായും നിധിന് പ്രകാശ് ആലയ്ക്കല്‍ ജനറല്‍ കണ്‍വീനറായും നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, പ്രതിപക്ഷനേതാവ് ഇ എസ് ബിജു, ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പി .എസ് . വിനോദ്,
ജേക്കബ് പി മാണി, മഞ്ജു അലോഷ്, സുനിതാ ബിനീഷ്, ത്രേ്യസ്യാമ്മ വാക്കത്തുമാലി, പ്രീതി രാജേഷ്, പള്ളിക്കുന്ന് സെന്‍് തോമസ് പള്ളി വികാരി സക്കറിയ കുന്നയ്ക്കാട്ടുതറ എന്നിവര്‍ രക്ഷാധികാരികളായും വിവിധ രാഷ്ട്രീയ, സാംസ്കാരിക, മത സംഘടനകളുടെ നേതാക്കളും ചേര്‍ന്നുകൊണ്ട് വിപുലമായ ചികിത്സാസഹായ നിധി സമാഹരണത്തിനായി ഒരു സമിതി രൂപവത്ക്കരിച്ചു .
ഏറ്റുമാനൂര്‍ ധനലക്ഷ്മി ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 026705300011729
ബാങ്ക് : ധനലക്ഷ്മി ബാങ്ക്
ബ്രാഞ്ച് : ഏറ്റുമാനൂര്‍
ഐ എഫ് എസ് സി കോഡ് : DLXB0000267













