യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ “സംഘർഷങ്ങളിലും മാനവികപ്രതിസന്ധികളിലും മാധ്യമങ്ങളുടെ ധർമ്മം” എന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, മോൺസിഞ്ഞോർ ഗീറയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
വാർത്താവിനിമയരംഗത്തെ പല വിവരങ്ങളും ചുരുക്കം ചില കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന ഇക്കാലത്ത് തെറ്റായ വാർത്തകളും ധ്രുവീകരണ പ്രവണതകളും നിലനിൽക്കുന്നുവെങ്കിലും, പൊതുജനങ്ങൾക്ക് കൃത്യവും, വസ്തുനിഷ്ഠവും സമതുലിതവുമായ വാർത്തകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം.
സത്യം, സ്വാതന്ത്ര്യം, നീതി, ഐക്യദാർഢ്യം എന്നിവയിൽ വേരൂന്നിയ ശരിയായ വിവരങ്ങൾ അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്നും, അതുകൊണ്ടുതന്നെ മാധ്യമങ്ങൾ കൃത്യവും, വസ്തുനിഷ്ഠവും സമതുലിതവുമായ വാർത്തകൾ നൽകണമെന്നും പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടു. യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ “അന്താരാഷ്ട്ര മാനവിക നിയമം, അന്താരാഷ്ട്ര മാനവികാവകാശനിയമം എന്നിവയെ ആധാരമാക്കി, സംഘർഷങ്ങളിലും മാനവികപ്രതിസന്ധികളിലും മാധ്യമങ്ങളുടെ ധർമ്മം” എന്ന വിഷയവുമായി ബന്ധപ്പെട്ട് മാർച്ച് 18 ചൊവ്വാഴ്ച നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, വത്തിക്കാനുവേണ്ടി മോൺസിഞ്ഞോർ റിച്ചാർഡ് ഗീറയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.