“അവൾ അപകടങ്ങളെയോ മറ്റുള്ളവരുടെ വിധിതീർപ്പിനെയോ ഭയപ്പെടുന്നില്ല, മറിച്ച് ജനങ്ങളിലേക്കു ചെല്ലുന്നു”
മംഗളവാർത്തയിൽ അത്ഭുതവും ആശ്ചര്യവും തോന്നിയ മറിയം എഴുന്നേറ്റ് ഒരു യാത്ര പുറപ്പെടുന്നു, വിശുദ്ധഗ്രന്ഥം, വിളിക്കപ്പെട്ട എല്ലാവരേയും പോലെ. എന്തെന്നാൽ, “സ്വയം വെളിവാകുന്ന ദൈവത്തോട് മനുഷ്യന്റെ ഉചിതമായ ഉത്തരം പരിധികളില്ലാത്ത സമ്മതം മാത്രമാണ്” (H.U. വോൺ ബാൽതാസർ, ദൈവവിളി, റോം 2002, 29). ഇസ്രായേലിൻ്റെ യുവപുത്രി ലോകത്തിൽ നിന്നും സ്വയം രക്ഷപ്പെടാനല്ല നോക്കുന്നത്; അവൾ അപകടങ്ങളെയോ മറ്റുള്ളവരുടെ വിധിതീർപ്പിനെയോ ഭയപ്പെടുന്നില്ല, മറിച്ച് ജനങ്ങളിലേക്കു ചെല്ലുന്നു.