കാഞ്ഞിരമറ്റം: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടുചെയ്യുന്ന കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷൻ മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ സമ്മിശ്ര കർഷകനായ ഷിബു ചുളയില്ലാപ്ലാക്കലിന് നൽകി നിർവ്വഹിച്ചു. ഫെഡറേഷൻ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷനായിരുന്നു.
ഫെഡറേഷൻ സെക്രട്ടറി ജയ്മോൻ പുത്തൻപുരയ്ക്കൽ , കർഷക ദളങ്ങളുടെ ഭാരവാഹികളായ ജോസ് ഓലിയ്ക്ക തകിടിയിൽ, ബെന്നി തോലാനിക്കൽ, സുരേഷ് കുന്നേലേമുറിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മഞ്ചേരി കുള്ളൻ വാഴവിത്തുകൾക്കൊപ്പം ഇതര നാടൻ,വിദേശ ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും ശ്രീലങ്കൻ തെങ്ങിൻ തൈകളും ഗ്രാമതലത്തിൽ ആവശ്യാനുസരണം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുക്കിങ്ങിന് ബന്ധപ്പെടുക – 9446985301,9961668240