ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഡീക്കന്മാര്ക്ക് തിരുപ്പട്ടം നല്കി. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ മധ്യേ നല്കിയ
സന്ദേശത്തില്‍ വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാ വൈദികരെയും അഭിസംബോധന ചെയ്യുന്ന രീതിയിലായിരിന്നു പാപ്പയുടെ സന്ദേശം. കുടുംബങ്ങളിലും സഭാ സമൂഹങ്ങളിലും പോലും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ
അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ലോകത്ത്, അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്കുള്ള കടമയെ പാപ്പ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.












