spot_img

പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാനുതകുന്ന രൂപത്തിൽ തദ്ദേശ വകുപ്പിനെ പരിഷ്കരിക്കും: മന്ത്രി എം.ബി രാജേഷ്

spot_img

Date:

പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാനുതകുന്ന രൂപത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിനെ രൂപപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ലോക ശ്രദ്ധ നേടിയ കേരള വികസന മാതൃക രൂപപ്പെടുത്തിയതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ‘വിഷൻ 2031’ തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനതല സെമിനാറിൻ്റെ പ്രാരംഭ സെഷനിൽ ‘കേരളത്തിൻ്റെ വികസനം – 2031 ൽ ‘ എന്ന വിഷയത്തിൽ കരട് നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിൽ തദ്ദേശ വകുപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ സർഗാത്മകത, ഊർജം എന്നിവയെ കെട്ടഴിച്ചു വിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഇതിന് നേതൃത്വം നൽകിയത് തദ്ദേശ വകുപ്പാണ്. കെ- സ്മാർട്ട് അടക്കമുള്ള ഇ ഗവേർണൻസ് സംവിധാനങ്ങളിലൂടെ ശാസ്ത്രീയ നികുതി സമാഹരണം വഴി തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. കുത്തകകൾക്ക് ബദൽ ഉയർത്താൻ സാധിക്കുന്ന രൂപത്തിൽ കുടുംബശ്രീയെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയിൽ ഊന്നിയുള്ള കരട് നയരേഖ അവതരണം മന്ത്രി നിർവഹിച്ചു. പൗര കേന്ദ്രീകൃത സദ്ഭരണം ശക്തിപ്പെടുത്താനും അതിൻ്റെ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം വികസിപ്പി ത്തേണ്ടതുണ്ട്. സേവന ഗുണമേന്മ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിങ് കൊണ്ടുവരും. തദ്ദേശസ്ഥാപനങ്ങളുടെ ശാക്തീകരണത്തിൻ്റെ ഭാഗമായി
കാര്യശേഷി വികസനത്തിനും ശാസ്ത്രീയ പരിശീലനത്തിനും ഊന്നൽ നൽകും. പദ്ധതി രൂപീകരണത്തിൽ കൺസൾട്ടൻസി പിന്തുണ തേടുന്ന കാര്യം പരിഗണിക്കും. വകുപ്പിൻ്റെ എഞ്ചിനീയറിങ് മേഖല ശക്തിപ്പെടുത്തുകയും ഗുണനിലവാര പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. നികുതി നിരക്ക് വർദ്ധിപ്പിക്കാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രാദേശിക സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ചാലക ശക്തിയായി തദ്ദേശസ്ഥാപനങ്ങളെ മാറ്റും. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം, സംയോജിത വികസനം എന്നിവയ്ക്ക് ഊന്നൽ നൽകും. കാലാവസ്ഥ വ്യതിയാനം, ദുരന്ത പ്രതികരണം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ശക്തിപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപീകരണത്തിൽ ഇത് ഉൾപ്പെടുത്തും. കരട് നഗരവത്കരണ നയം രൂപീകരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്ന രൂപത്തിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്ക്കിക്കും. മൈക്രോ പ്ലാൻ അധിഷ്ഠിതമായി വികസന പദ്ധതികൾ ആവിഷ്കരിക്കും. സുസ്ഥിര വികസന പ്രസ്ഥാനം എന്ന നിലയിലേക്ക് കുടുംബശീയെ ഉയർത്തിക്കൊണ്ടുവരും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി വർധിപ്പിക്കും. ഇതിലൂടെ കേരളത്തിൻ്റെ സാമൂഹ്യ ഘടനയിൽ വലിയ മാറ്റം സൃഷ്ടിക്കാനാവും. തദ്ദേശ വകുപ്പുമായി ബന്ധപ്പട്ട നിയമങ്ങളും ചടങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുമെന്നും കരട് നയ രേഖ അവതരണത്തിൽ മന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വർഷം കൊണ്ട് തദ്ദേശ സ്വയംഭരണ
വകുപ്പ് കരസ്ഥമാക്കിയ വിവിധ നേട്ടങ്ങളും വകുപ്പ് അവതരിപ്പിച്ച മികച്ച മാതൃകകളും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പരിചയപ്പെടുത്തി.

പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സെഷനിൽ
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പഷ്യൽ സെക്രട്ടറി ടി.വി അനുപമ സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.

ജില്ല ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related