രാമപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രാൻസിസ് പെരികിലാമലയുടെ സഹകരണത്തോടെ ഏഴാച്ചേരിയിൽ നവീകരിച്ചു നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. നിരവധി നിർധന കുടുംബങ്ങൾക്ക് വീടുകളും വിദ്യാഭ്യാസ ചികിത്സാ സഹായങ്ങളും നൽകിവരുന്ന ഫ്രാൻസിസ് പെരികിലാമലയുടെ സേവനങ്ങൾ പ്രശംസാർഹമാണെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ടോജോ പുതിയിടത്തുചാലിൽ അനുസ്മരിച്ചു. ക്ലബ് സെക്രട്ടറി വിജയകുമാർ പൊന്തത്തിൽ, ട്രഷറർ ഷാജി ആറ്റുപുറം, വി. എം.ജോസഫ് വാണിയപ്പുര, തങ്കച്ചൻ പുളിയാർമറ്റം,
കുര്യാക്കോസ് മാണിവയലിൽ, ജെയിംസ് കണിയാരകം, അഗസ്റ്റിൻ തേവർകുന്നേൽ, ബിജു കുന്നേൽ, പയസ്സ് കൊട്ടിക്കുഴക്കൽ, ജോർജ് തുണ്ടത്തിൽ, ജോസ് ആലനോലി ക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
