ഭരണങ്ങാനം സെന്റ് അൽഫോൻസാ തീർത്ഥാടന ദൈവാലയത്തിൽ നടന്നുവന്ന ‘പ്രത്യാശയുടെ ജൂബിലി’ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. 2026 ജനുവരി 5 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന ചടങ്ങുകൾ നടക്കും.
സമാപന ദിനമായ തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് വചന സന്ദേശവും ഉണ്ടായിരിക്കും. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയ മാർ ജോർജ് കൂവ്വക്കാട്ട് ആണ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.
ജൂബിലി വർഷത്തോടനുബന്ധിച്ച് ദൈവാലയത്തിൽ ഒരുക്കിയ പ്രത്യേക ‘ജൂബിലി കവാടം’ അന്നേദിവസം ചടങ്ങുകളോടെ അടയ്ക്കും. വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിന്റെ കാലഘട്ടമായിരുന്ന ജൂബിലി ആഘോഷങ്ങൾക്ക് ഈ സമാപന കർമ്മത്തോടെ തിരശ്ശീല വീഴും.













