ഇക്കഴിഞ്ഞ വെള്ളിയാഴ്ച വത്തിക്കാനില്‍ ആരംഭിച്ച കരുണയുടെ മിഷ്ണറിമാരായ വൈദികരുടെ ജൂബിലി സമ്മേളനത്തിന് സമാപനം. ഇന്നലെ റോമിലെ വിശുദ്ധ അന്ത്രെയാ ദെല്ല വാല്ലെ ബസിലിക്കയിൽവച്ചു നടന്ന വിശുദ്ധ ബലിയോടെയാണ് ജൂബിലി സമ്മേളനം സമാപിച്ചത്. വിശുദ്ധ ബലിക്ക് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല മുഖ്യകാർമ്മികത്വം വഹിച്ചു.
ധൂർത്തപുത്രന്റെ ഉപമയെ കേന്ദ്രമാക്കിയായിരിന്നു സുവിശേഷ സന്ദേശം. ലോകത്തിൽ, ദൈവസ്നേഹത്തിൽ നിന്നും അകന്നുപോയ അനേകായിരങ്ങളെ തിരികെ എത്തിക്കുന്നതിന്, ക്ഷമയോടെ കാത്തിരിക്കുന്ന ദൈവത്തെയാണ് കുമ്പസാരക്കൂടുകളിൽ അനുഭവവേദ്യമാക്കുന്നതെന്നു മോൺസിഞ്ഞോർ പറഞ്ഞു.