കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിനെതിരെ DYFI. ഇത് പിൻവലിക്കണം, ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ 50 രൂപ ഈടാക്കി സന്ദർശനം അനുവദിക്കാനാണ്
തീരുമാനം. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കൽ കോളജിൽ കൊവിഡിന്റെ കാലത്താണ് സന്ദർശകർക്കുള്ള അനുമതി നിർത്തലാക്കിയത് അത് വരെ
വൈകുന്നേരം 3 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ രോഗികളെ സന്ദർശിക്കാൻ അനുവാദം ഉണ്ടായിരുന്നു.













