ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി വിദേശകാര്യമന്ത്രാല വൃത്തങ്ങൾ. ഇറാൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ്.
ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നു എന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ.
ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേനക്ക് നേരെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. നാവിക അഭ്യാസത്തിനു ശേഷം വിശാഖപട്ടണത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.













