കൊല്ലപ്പള്ളി ലയൻസ് ക്ലബ്ബിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാകികളുടെ സ്ഥാനാരോഹണം 29-06-2025 ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് ക്ലബ്ബിന്റെ ഹാളിൽ വച്ചു നടത്തപ്പെടുന്നു. ലയൺ ഡിസ്ട്രിക്റ്റ് 318 B യുടെ മുൻ ഗവർണർ ആയ ബഹു: PMJF ലയൺ. ജോയ് തോമസ്,powathil പുതിയ ഭരണ സമിതിയുടെ പ്രസിഡന്റ് ആയി ലയൺ ലോയിറ്റ് ജോസഫ്പുതിയടം , ലയൺ റോയ് ഫ്രാൻസിസ് തന്നികമറ്റത്തിൽ,സെക്രട്ടറി ആയും ലയൺ. ജോർജ് T. M താഴത്തുവീട്ടിൽ, ട്രെഷറർ ആയും ലയൺ
ജോസ് ജോസഫ് ആനക്കല്ലുങ്കൽ അഡ്മിനിസ്ട്രസ്റ്റർ ആയും ഇൻസ്റ്റാൾ ചെയ്യുന്നതാണ്. ബഹു:ലയൺ മാണി സി. കാപ്പൻ MLA ക്ലബ്ബിന്റെ അടുത്ത വർഷത്തേക്കുള്ള പ്രോജക്ടുകൾ ഉത്ഘാടനം ചെയുന്നതുമാണ്.ക്ലബ് അടുത്ത വർഷം ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ടുകൾ :
Dialysis ആവശ്യമുള്ള രോഗികൾക്കു ഒരു വർഷത്തേക്ക് ഡയാലിസിസ് കിറ്റുകൾ, രാമപുരം കുഞ്ഞച്ചൻ മിഷനരറി ഭവനിൽ അന്തേവാസികൾക്കായി നിർമിക്കുന്ന കെട്ടിടത്തിനുള്ള ധന സഹായം, പ്രമേഹ രോഗികൾക്കായി ഒരു വർഷം മരുന്നിനായി medicard പ്രൊജക്റ്റ്, മെഗാ മെഡിക്കൽ ക്യാമ്പ്, ബ്ലഡ്
ഡോണേഷൻ ക്യാമ്പുകൾ, സ്കൂൾ കുട്ടികൾക്കായി,സാമൂഹ്യ പ്രതിബദ്ധത ബോധവത്കരണ ക്ലാസുകൾ, ലഹരി മുക്ത അവബോധന ക്ലാസുകൾ, മുതിർന്നവർക്കായി ആരോഗ്യ പരിപാലന പ്രോജക്ടുകൾ, വൃദ്ധ മന്ദിരങ്ങളിലും മറ്റും വിശപ്പു രഹിത പ്രോജക്ടുകൾ, മാലിന്യ നിർമാർജന പ്രോജക്ടുകൾ, ഹെൽത്തി ലൈഫ് സ്റ്റൈൽ പ്രചാരണ പരിപാടികൾ, മുതലായ സമൂഹ നന്മ കരുതിയുള്ള ഒട്ടേറെ പരിപാടികൾ സമയ ബന്ധിതമായി ചെയ്തു തീർക്കാൻ ഈ ഭരണ സമിതി തീരുമാനമെടുത്തിട്ടുണ്ട്.
യുവജനങ്ങൾക്കായി ഈ ലയൺ വർഷത്തിൽ സ്കൂളുകളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക് രൂപം നൽകിയിട്ടുണ്ട്. പീഡിയാട്രിക് ഡയബീറ്റിസ് സമൂഹത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ടും, സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്തും, എൻവിയോൻമെന്റ് സംരക്ഷണം, നേതൃത്വവും കരിയർ മാർഗ്ഗനിർദ്ദേശവും, സാഹിത്യ-കലാ നൈപുണ്യ വികസനം, മയക്കുമരുന്ന് ദുരുപയോഗ അവബോധം, പൊതുസ്ഥലത്തെ നല്ല പെരുമാറ്റം, ഗതാഗത അവബോധം.മുതലായ ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള കാര്യങ്ങൾക്കു മുൻതൂക്കം കൊടുത്തുള്ള പരിപാടികൾക്കാണ് ഈ കൊല്ലത്തെ മുൻഗണന.












