This Content Is Only For Subscribers
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, പുതുക്കിയ റിട്ടേണ്‍ നല്കല്, പിപിഎഫ്, എന്‍പിഎസ് എന്നിവയിലെ നിക്ഷേപം തുടങ്ങി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ ഏറെയുണ്ട്. മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ട പ്രധാന സാമ്പത്തിക ഇടപാടുകള്‍. അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് അറിയാം.
മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ട പ്രധാന സാമ്പത്തിക ഇടപാടുകള്‍
പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍
അസാധുവായ പാന്‍ കൈവശം വെച്ചാല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടിവന്നേക്കാം
പുതുക്കിയതും കാലതാമസംവരുത്തിയതുമായി റിട്ടേണ്‍
2021-22 അസസ്മെന്റ് വര്‍ഷത്തേയ്ക്കുള്ള വൈകിയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ്.
ബാങ്ക് അക്കൗണ്ട് കെവൈസി
നിശ്ചിത സമയപരിധിക്കുള്ളില്‍ കൈവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ചേക്കാം.
ആദായനികുതി ഇളവിനുള്ള നിക്ഷേപം
പിപിഎഫ്, എന്‍പിഎസ്, ടാക്സ് സേവിങ് ഫണ്ട്, അഞ്ചുവര്‍ഷത്തെ ബാങ്ക് എഫ്ഡി തുടങ്ങിയവയ്ക്കാണ് 80സി പ്രകാരം 1.50 ലക്ഷം രൂപവരെയ്ക്ക് ഇളവ് ലഭിക്കുക.
ലഘു സമ്പാദ്യ പദ്ധതികളും സേവിങ്സ് അക്കൗണ്ടും
ലഘുസമ്പാദ്യ പദ്ധതികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ എന്നിവയില്‍നിന്നുള്ള പലിശ സേവിങ്സ് അക്കൗണ്ടുവഴിമാത്രമെ ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്യുകയുള്ളൂ.
പി.എം കിസാന്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ മാര്‍ച്ച് 31നുമുമ്പായി ഓണ്‍ലൈനായോ ഓഫ്ലൈനായോ കെവൈസി അപ്ഡേറ്റ് ചെയ്യണം.
പിപിഎഫ്, എന്‍പിഎസ് നിക്ഷേപം
നിക്ഷേപ പദ്ധതികള്‍ സജീവമായി നിലനിര്‍ത്താന്‍ വര്‍ഷംതോറും മിനിമം തുക നിക്ഷേപിക്കേണ്ടതുണ്ട്. പിപിഎഫില്‍ കുറഞ്ഞ വാര്‍ഷിക നിക്ഷേപം 500 രൂപയാണ്.