കടനാട്: കടനാട് ബി.കെ.എം. ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ ഓണാഘോഷം ആഹ്ലാദാരവങ്ങളോടെ കൊണ്ടാടി. ഓണാഘോഷ പരിപാടികളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. കുഞ്ഞു മാവേലിമാരായും മലയാളി മങ്കമാരായും വേഷമിട്ട വിദ്യാർത്ഥികൾ സ്കൂൾ
അങ്കണത്തിന് ഉത്സവപ്രതീതി നൽകി. കുഞ്ഞിക്കൈകൾ ഒരുക്കിയ മനോഹരമായ പൂക്കളവും ശ്രദ്ധേയമായി. അധ്യാപകരുടെയും മാതാപിതാക്കളുടെയും പി.ടി.എ. അംഗങ്ങളുടെയും
സഹകരണത്തോടെ ഒരുക്കിയ ഓണസദ്യയും പായസവും കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഈ ഓണാഘോഷം കുഞ്ഞുമനസ്സുകളിൽ അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചു.












