കടുത്തുരുത്തി: . വെഞ്ചരിപ്പു കര്‍മ്മവും, തറകല്ലിടലും
കടുത്തുരുത്തി വലിയപള്ളി വികാരി ഫാ.ജോണ്സണ് നീലനിരപ്പേല്‍, കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ.ജിസ് അമ്മനത്തുകുന്നേല്‍, ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. സമ്മേളനം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലിപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണന്, പഞ്ചായത്തംഗങ്ങളായ പി.ആര്. സുഷമ്മ, ബോബന് മഞ്ഞളാമല, പി.കെ. നാരായണന്, സുധീപ് ദാസ്, ജിജോ ഇടപ്പാറ, ജിയോ കുന്നശ്ശേരി, കെ.കെ. സുരേന്ദ്രന്, തോമസ് അഞ്ചമ്പില്‍, വി.കെ. സിന്ധു തുടങ്ങിയവര്‍ പ്രസംഗിച്ചു. മണിമല എം.സി. ജോസഫ് തന്റെ ജീവിതപങ്കാളി വാഴപ്പറമ്പില്‍ സാറാമ്മ ജോസിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഞീഴൂര്‍ വിശ്വഭാരതി സ്കൂളിന് സമീപം പത്ത് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഇവിടെയാണ് ഭവനങ്ങള്‍. വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികള്‍ക്കും ഇവരുടെ മാതാവായ ഇരവിമംഗലം സ്വദേശിനി സുധയ്ക്കുമാണ് ഇവിടെ പൂര്‍ത്തിയായ ഭവനം കൈമാറിയത്.
ശിലാസ്ഥാപനം നടത്തിയ ഭവനം ഞീഴൂര്‍ പാറശേരിയില്‍ വാടകക്ക് താമസിക്കുന്ന രോഗിയും വിധവയും നിര്‍ദ്ധനയുമായ കുഞ്ഞുമോള്‍ക്കാണ് നിര്‍മിക്കുന്നത്. ട്രസ്റ്റിന്റെ എട്ടാമത്തെ ഭവനത്തിന് പുത്തുപ്പറമ്പില്‍ ബിജു സിറിയക് രണ്ട് ലക്ഷം രൂപ ട്രസ്റ്റിന് സഹായമായി നല്കി. എട്ട്് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. വാര്‍ക്കയും മറ്റു ചിലവേറിയ കാര്യങ്ങളും ഒഴിവാക്കി, 16 ലക്ഷം രൂപയ്ക്ക് രണ്ടു വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു എം.സി. ജോസഫ് തുടക്കമിട്ട സാറാമ്മ മെമ്മോറിയല്‍ എന്‍ഡോവുമെന്റ് ഈ വര്‍ഷം നഴ്സിംഗ് വിദ്യാര്‍ഥി ഹന്ന ബേബിക്ക് കൈ മാറി.













