കേരളത്തിലെ ക്രൈസ്തവ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലായിൽ; ഭിന്നശേഷി നിയമന പ്രശ്നം ചർച്ചയായി
പാലാ: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ഉന്നതതല എക്യുമെനിക്കൽ സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ നടന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ഉൾപ്പെടെ ക്രൈസ്തവസഭകളെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സഭാനേതാക്കളും പ്രതിനിധികളും ഒരുമിച്ചത്.
2025 ഒക്ടോബർ 15-ന് സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ- എക്യുമെനിക്കൽ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ സ്ഥാനീയനായി പങ്കെടുത്തു. പാലാ രൂപതാധ്യക്ഷനും കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
വിവിധ എപ്പിസ്കോപ്പൽ സഭകളുടെ വിദ്യാഭ്യാസ, സഭൈക്യ ചുമതല വഹിക്കുന്ന മെത്രാന്മാരും വൈദികരും അൽമായ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന ആവശ്യം:
യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യങ്ങളിലൊന്ന് ഭിന്നശേഷി നിയമന പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു. ഭിന്നശേഷി നിയമന വിഷയത്തിൽ സർക്കാർ അടിയന്തരമായി ഉത്തരവിറക്കണം എന്നും, ഇനിയും ഈ വിഷയം കോടതിയിലേക്ക് വലിച്ചിഴയ്ക്കാതെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭകളുടെ സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.












